പഹല്‍ഗാം ഭീകരാക്രമണം; ആഭ്യന്തരമന്ത്രാലയത്തില്‍ ഉന്നതതല യോഗം ചേരുന്നു
Tuesday, April 29, 2025 3:48 PM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ ഉന്നതതല യോഗം ചേരുന്നു. ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ് മേധാവിമാര്‍ പങ്കെടുക്കുന്നുണ്ട്.
ഭീകരര്‍ക്കെതിരേ നടക്കുന്ന ഓപ്പറേഷനുകളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചർച്ചയാകും. യോഗത്തിന് ശേഷം ഇക്കാര്യങ്ങള്‍ ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിയെ അറിയിക്കുമെന്നാണ് വിവരം.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗം വിളിച്ചു. ബുധനാഴ്ച രാവിലെ 11നാണ് യോഗം ചേരുക.