ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ആവശ്യം; സഞ്ജീവ് ഭട്ടിന്റെ ഹർജി സുപ്രീംകോടതി തള്ളി
Tuesday, April 29, 2025 2:53 PM IST
ഡൽഹി: ജീവപര്യന്തം തടവ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഹർജി സുപ്രീംകോടതി തള്ളി.
1990ൽ ഗുജറാത്തിൽ എഡിജിപി ആയിരിക്കെ നടന്ന കസ്റ്റഡി മരണ കേസിലാണ് നടപടി. അപ്പീലിൽ വാദം കേൾക്കാനുള്ള നടപടി വേഗത്തിൽ ആക്കാനും സുപ്രീംകോടതി നിർദേശം നൽകി.
രണ്ട് സബ് ഇൻസ്പെക്ടർമാരും മൂന്ന് പോലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പേരാണ് കേസിൽ പ്രതികളായത്. മുറിയിൽ മയക്കുമരുന്ന് വച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ കഴിഞ്ഞ വര്ഷം സഞ്ജീവ് ഭട്ടിന് 20 വര്ഷം തടവ് വിധിച്ചിരുന്നു.
സഞ്ജീവ് ഭട്ട് ബനസ്ക്കന്ധ എസ്പിയായിരുന്നപ്പോൾ 1996-ലുണ്ടായ സംഭവമാണ് കേസിനാനാധാരം.