മലപ്പുറത്ത് പേവിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു
Tuesday, April 29, 2025 6:25 AM IST
മലപ്പുറം: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സന ഫാരീസാണ് മരിച്ചത്. പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഏൽക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാർച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്.