കൊ​ച്ചി: റാ​പ്പ​ർ വേ​ട​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹി​ര​ണ്‍​ദാ​സ് മു​ര​ളി​യു​ടെ ഫ്ലാ​റ്റി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

ഫ്ലാ​റ്റി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കും. കേ​സി​ൽ വേ​ട​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

വേ​ട​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചോ എ​ന്ന​റി​യാ​ൻ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് പ്രോ​ഗ്രാം ക​ഴി​ഞ്ഞ് വേ​ട​ൻ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഫ്ലാ​റ്റി​ല്‍ എ​ത്തി​യ​ത്. ഒ​ൻ​പ​ത് പേ​രാ​യി​രു​ന്നു ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വ​രെ കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ തേ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കു​റ​ച്ച് നാ​ളു​ക​ളാ​യി വേ​ട​ന്‍റെ ഫ്ലാ​റ്റ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.