പഹല്‍ഗാം ഭീകരാക്രമണം; കേരളത്തിലേക്കും എന്‍ഐഎ സംഘമെത്തും
Monday, April 28, 2025 12:25 PM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തും. ഇതിനായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എന്‍ഐഎ സംഘമെത്തും.
ഇന്ന് കര്‍ണാടകയില്‍ എത്തുന്ന എന്‍ഐഎ സംഘം കൊല്ലപ്പെട്ട കൊല്ലപ്പെട്ട ഭരത് ഭൂഷന്റെ കുടുംബത്തെ കാണും. ഞായറാഴ്ചയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
കേസ് ഡയറി അടക്കം ജമ്മു കാഷ്മീര്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. എൻഐഎ ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിലാകും സംഭവത്തിൽ അന്വേഷണം നടക്കുക. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, എസ്പി എന്നിവരും അന്വേഷണസംഘത്തിലുണ്ടാകും.