സിന്ധു നദീജല കരാർ പിന്മാറ്റം: ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥർ ഡാം സന്ദർശിക്കും
Monday, April 28, 2025 11:43 AM IST
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ പിൻമാറ്റത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി ഇന്ത്യ. ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാം സന്ദർശിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും.
അതേസമയം മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട ഇന്ത്യയുടെ നടപടിക്കെതിരേ പാക്കിസ്ഥാൻ ലോക ബാങ്കിനെയും അന്താരാഷ്ട്ര തർക്കപരിഹാര കോടതിയെയും സമീപിക്കും.