പഹൽഗാം: ഇന്ത്യ സ്വന്തം ജനങ്ങളെ കൊന്നിട്ട് പാക്കിസ്ഥാനുമേൽ കുറ്റം ചുമത്തുന്നുവെന്ന് ഷാഹിദ് അഫ്രീദി
Monday, April 28, 2025 11:18 AM IST
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ മുൻക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നാണ് ഷാഹിദ് അഫ്രീദി ആരോപിച്ചു.
അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യൻ സൈനികൻ പോലും വന്നില്ല. സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാക്കിസ്ഥാനുമേൽ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻ താരങ്ങളായ സൗരവ് ഗാംഗുലിയും ശ്രീവത്സ് ഗോസ്വാമിയും ആവശ്യപ്പെട്ടിരുന്നു.