ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു; പോലീസുകാരന് പരിക്ക്
Monday, April 28, 2025 11:07 AM IST
കൊച്ചി: മലയാറ്റൂരില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. അതിരമ്പുഴ സ്വദേശി നിതിനെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി എന്നാണ് വിവരം. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ അറിയിച്ചു.