ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗുജറാത്ത്; വിജയവഴിയിൽ തിരിച്ചെത്താൻ രാജസ്ഥാൻ
Monday, April 28, 2025 8:00 AM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30 മുതൽ ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താം എന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഗുജറാത്ത് നിലവിൽ രണ്ടാം സ്ഥാനത്താണ്. 14 പോയിന്റുള്ള ആർസിബിയാണ് ഒന്നാമതമുള്ളത്.
മറുവശത്ത് മോശം ഫോമിലുള്ള രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്താം എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രാണ് രാജസ്ഥാനുള്ളത്. പോയിന്റ് ടേബിളിൽ നിലവിൽ ഒന്പതാം സ്ഥാനത്താണ് രാജസ്ഥാൻ.