നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം
Monday, April 28, 2025 7:23 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) തുടർച്ചയായ നാലാം രാത്രിയും പാക്കിസ്ഥാൻ സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചു. കുപ്വാര, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെയാണ് വെടിവയ്പ്പുണ്ടായതെന്ന് ഇന്ത്യൻ ആർമി വക്താവ് അറിയിച്ചു.
പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ-പാക് സൈനികർ തമ്മിൽ വെടിവയ്പ്പ് ആരംഭിച്ചത്.