ലി​വ​ർ​പൂ​ൾ: 2024-25 സീ​സ​ണി​ലെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ കി​രീ​ടം നേ​ടി ലി​വ​ർ​പൂ​ൾ എ​ഫ്സി. ലീ​ഗി​ൽ ടീ​മി​ന് നാ​ല് മ​ത്സ​ര​ങ്ങ​ൾ ശേ​ഷി​ക്കെ​യാ​ണ് ലി​വ​ർ​പൂ​ൾ‌ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ലീ​ഗ് കി​രീ​ടം ഉ​റ​പ്പി​ക്കാ​ൻ ഒ​രു പോ​യി​ന്‍റ് മാ​ത്രം വേ​ണ്ടി​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ന​ത്തി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ലൂ​യി​സ് ഡ​യ​സ്, അ​ല​ക്സി​ല് മ​ക് അ​ലി​സ്റ്റ​ർ, കോ​ഡി ഗാ​ക്പോ, മു​ഹ​മ്മ​ദ് സാ​ല എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ടോ​ട്ട​നം താ​രം ഡെ​സ്റ്റി​നി ഉ​ഡോ​ഗി​യു​ടെ ഓ​ൺ ഗോ​ളും ലി​വ​ർ​പൂ​ളി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ഡൊ​മി​നി​ക് സോ​ള​ങ്കി​യാ​ണ് ടോ​ട്ട​ന​ത്തി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 34 ക​ളി​ക​ളി​ൽ നി​ന്ന് 82 പോ​യി​ന്‍റാ​ണ് ലി​വ​ർ​പൂ​ളി​ന് ഉ​ള്ള​ത്. ര​ണ്ടാ​മ​തു​ള്ള ആ​ഴ്സ​ണ​ലി​ന് 67 പോ​യി​ന്‍റാ​ണു​ള്ള​ത്. അ​വ​ർ​ക്കും നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. നാ​ലി​ലും വി​ജ​യി​ച്ചാ​ലും 79 പോ​യി​ന്‍റ് മാ​ത്രം നേ​ടാ​ൻ സാ​ധി​ക്കു​ള്ളു. ഇ​തോ​ടെ​യാ​ണ് ലി​വ​ർ​പൂ​ൾ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്.

2019-20 സീ​സ​ണി​ലാ​ണ് ലി​വ​ർ​പൂ​ൾ ഇ​തി​ന് മു​മ്പ് ഇ​പി​എ​ൽ കി​രീ​ടം നേ​ടി​യ​ത്. ഇം​ഗ്ലീ​ഷ് ടോ​പ് ഡി​വി​ഷ​നി​ൽ ലി​വ​ർ​പൂ​ളി​ന്‍റെ ഇ​രു​പ​താം കി​രീ​ട​നേ​ട്ട​മാ​ണി​ത്.