തിരുനൽവേലിയിൽ കാറുകൾ കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു
Monday, April 28, 2025 5:34 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ദളപതിസമുദ്രത്തിൽ ആണ് അപകടമുണ്ടായത്.
അപകടത്തിൽ ഏഴ് പേർ മരിച്ചു മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്.
അപകടത്തി നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുവരി പാതയിൽ എതിര് ദിശയിലേക്ക് സഞ്ചരിച്ച കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
പരിക്കേറ്റവരെ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.