കലിംഗ സൂപ്പർ കപ്പ്: മുംബൈ സിറ്റി എഫ്സി സെമിയില്‍
Monday, April 28, 2025 4:17 AM IST
ഭുവനേശ്വര്‍: കലിംഗ സൂപ്പർ കപ്പിൽ സെമിയിൽ കടന്ന് മുംബൈ സിറ്റി എഫ്സി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐ ലീഗ് ടീമായ ഇന്റര്‍ കാശിയെ തോൽപ്പിച്ചാണ് മുംബൈ സെമിയിലെത്തിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ വിജയിച്ചത്. ലാലിന്‍സുവാല ചാംഗ്തെയാണ് മുംബൈ സിറ്റിക്കായി ഗോൾ നേടിയത്.