ഇ​ടു​ക്കി: വ​ട്ട​വ​ട ചി​ല​ന്തി​യാ​റി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ 96 ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ‍​ർ ക​ണ്ടെ​ത്തി​യ​ത്.

വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ ചെ​ടി​ക​ളാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പു​ഴ​യോ​ര​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ച രീ​തി​യി​ലാ​യി​രു​ന്നു ചെ​ടി​ക​ൾ.

എ​ക്സൈ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട‍​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.