ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Monday, April 28, 2025 2:08 AM IST
ഭോപ്പാൽ: ഒഡീഷയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കേസിലെ പ്രതികൾ.
ഏപ്രിൽ 22 ന് രാത്രി ഒഡീഷയിലെ ജാജ്പൂർ പട്ടണത്തിലാണ് സംഭവം നടന്നത്. 20കാരിയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായാണ് യുവതി ഓട്ടോറിക്ഷ പിടിച്ചത്. എന്നാൽ ഡ്രൈവർ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.
ഡ്രൈവറെ കൂടാതെ രണ്ട് പേർ കൂടി ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. കൂടാതെ ഓട്ടോ എത്തിയ സ്ഥലത്ത് ഇവരെ കൂടാതെ മൂന്നുപേർ കൂടി ഉണ്ടായിരുന്നു. തുടർന്ന് പ്രതികൾ യുവതിയുടെ കൈ ദുപ്പട്ട കൊണ്ട് കെട്ടിയിട്ടതിന്ശേഷം പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം പ്രതികൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.