ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ദ്‌​സൗ​ർ ജി​ല്ല​യി​ൽ ബൈ​ക്കി​ൽ ഇ​ടി​ച്ച വാ​ൻ കി​ണ​റ്റി​ലേ​ക്ക് വീ​ണ് 11പേ​ർ മ​രി​ച്ചു. വാനിലെ യാത്രികരും ബൈ​ക്ക് യാ​ത്രി​ക​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടെ​യാ​ണ് മ​രി​ച്ച​ത്.

നാ​രാ​യ​ൺ​ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. 13 പേ​ർ വാ​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​താ​യി ര​ത്‌​ലം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ (ഡി​ഐ​ജി) മ​നോ​ജ് സിം​ഗ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ദേ​വ്ദ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.