സമയപരിധി അവസാനിച്ചു; 537 പാക് പൗരൻമാർ ഇന്ത്യവിട്ടു
Sunday, April 27, 2025 10:08 PM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പൗരത്വമുള്ളവർക്ക് ഇന്ത്യവിടാൻ കേന്ദ്രസർക്കാർ അനുവദിച്ച സമയപരിധി അവസാനിച്ചു. ഇതിനകം 537 പാക്കിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്.
ഞായറാഴ്ച രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൗരന്മാര് രാജ്യം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. സാര്‍ക് വിസയുള്ളവര്‍ ഏപ്രില്‍ 26നകം രാജ്യം വിടണമെന്നായിരുന്നു നിര്‍ദേശം.
ബിസിനസുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍, തീര്‍ഥാടകര്‍ തുടങ്ങി ഹ്രസ്വകാല വിസയിലെത്തിയവര്‍ക്ക് 27വരെയാണ് സമയപരിധി നൽകിയത്. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന് പൗരന്മാര് 29നകം ഇന്ത്യ വിടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
അതേ സമയം മൂന്നുദിവസത്തിനിടെ 745 ഇന്ത്യക്കാരും പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തി. 14 നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള ഇന്ത്യക്കാരാണ് അട്ടാരി-വാഗാ അതിര്‍ത്തി വഴി തിരിച്ചെത്തിയത്.