ഡല്‍ഹിയെ എറിഞ്ഞൊതുക്കി; ബംഗളൂരുവിന് 163 റണ്‍സ് വിജയലക്ഷ്യം
Sunday, April 27, 2025 9:45 PM IST
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ ബംഗളൂരുവിന്റെ ബൗളർമാർ പിടിച്ചു കെട്ടുകയായിരുന്നു.
ഡല്‍ഹിക്ക് വേണ്ടി കെ.എല്‍.രാഹുല്‍ 39 പന്തില്‍ 41 റണ്‍സ് നേടി. ട്രിസ്റ്റണ്‍ സ്റ്റബ്സ് (18 പന്തില്‍ 34) മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തിൽ സ്കോർ 150 കടക്കില്ലെന്നാണ് കരുതിയതെങ്കിലും ഏഴാം വിക്കറ്റിൽ സ്റ്റബ്സും വിപ്രാജ് നിഗവും ചേര്‍ന്ന് നേടിയ 38 റൺസാണ് ഡൽഹിയുടെ സ്കോര്‍ 162 റൺസിലെത്തിച്ചത്.
ബംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് ജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തും.