വനിതാ ത്രിരാഷ്ട്ര പരമ്പര; ഇന്ത്യയ്ക്ക് ജയം
Sunday, April 27, 2025 8:25 PM IST
കൊളംബോ: വനിതാ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് ജയം. മഴ കാരണം 39 ഓവറായി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കൻ വനിതകളെ ഒമ്പതു വിക്കറ്റിന് തകർത്താണ് ഇന്ത്യൻ ടീം പടയോട്ടത്തിന് തുടക്കം കുറിച്ചത്.
സ്കോർ: ശ്രീലങ്ക 147/10 (38.1) ഇന്ത്യ 149/1 (29.4). ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38.1 ഓവറിൽ 147 റൺസിന് എല്ലാവരും പുറത്തായി. ഹസിനി പെരേര (46 പന്തിൽ 30), കവിഷ ദിൽഹാരി (26 പന്തിൽ 25) എന്നിവർ ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്കായി സ്നേഹ റാണ മൂന്നും ദീപ്തി ശർമ്മയും നല്ലപു റെഡ്ഡി ചരണിയും രണ്ട് വിക്കറ്റുകൾ വീതം നേടി. മറുപടി ബാറ്റിംഗിനിൽ ഇന്ത്യ 29.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 43 റൺസ് നേടിയ സ്മൃതി മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പ്രതിക റാവൽ (50) ഹർലീൻ ഡിയോൾ (48) എന്നിവർ അടിച്ചു തകർത്തതോടെ ഇന്ത്യൻ ജയം എളുപ്പത്തിലാക്കി. പ്രതിക റാവലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.