ബും ബും ബുംറ; മുംബൈക്ക് തകർപ്പൻ ജയം
Sunday, April 27, 2025 7:58 PM IST
മുംബൈ: ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് 54 റണ്‍സ് ജയം. സ്കോർ: മുംബൈ 215/7, ലക്നോ 161/10. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 215 റണ്‍സെടുത്തു.
216 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ലക്നോ 20 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. 22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്നോവിന്റെ ടോപ് സ്കോറര്‍. 34 റൺസ് എടുത്ത മിച്ചൽ മാർഷ് മികച്ച പ്രകടനം പുറത്തെടുത്തു.
മുംബൈയ്ക്കായി ബുംറ നാലും ട്രന്റ് ബോള്‍ട്ട് മൂന്നും വില്‍ ജാക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ബുംറ നാലു വിക്കറ്റ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി റയാന് റിക്കിള്ട്ടണ് (58), സൂര്യകുമാര്‍ യാദവ് (54) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
ലക്നോവിനായി മായങ്ക് യാദവും ആവേശ് ഖാനും രണ്ടും പ്രിൻസ് യാദവ്, ദിഗ്വേഷ് രാത്തി, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റും നേടി. സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ രണ്ടാം സ്ഥാനത്തെത്തി.