തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Sunday, April 27, 2025 2:06 PM IST
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. മാനേജറുടെ ഇ-മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. തുടർന്നു പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വ്യാജ സന്ദേശമാണെന്ന വിലയിരുത്തലിലായിരുന്നു പോലീസ്. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലായിരുന്നു ഭീഷണി സന്ദേശം വന്നത്.