തഹാവൂർ റാണയെ ചോദ്യം ചെയ്ത് മുംബൈ പോലീസ്
Saturday, April 26, 2025 12:12 PM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്യാൻ എത്തിയത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് തഹാവൂർ റാണ ഉള്ളത്. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി ഡൽഹിയിൽ എത്തിയത്.
അതേസമയം, റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്ഥാനത്തിന്റെ സുരക്ഷ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ചിട്ടുണ്ട്.
ഡേവിഡ് കോൾമാൻ ഹെഡ്ലി, ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂർ റാണ.