അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
Saturday, April 26, 2025 9:40 AM IST
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖയില്‍ പലയിടത്തും പാക്കിസ്ഥാന് സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായി. ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പല തവണ പ്രകോപനമുണ്ടായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെയാണ് ഇത്.
അതേസമയം സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായാണ് പാക് പ്രതിരോധ മന്ത്രി പ്രതികരിച്ചത്. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും പറഞ്ഞു.