തിരുവനന്തപുരത്ത് 19കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
Saturday, April 26, 2025 7:16 AM IST
തിരുവനന്തപുരം: തിരുവനന്തരപുരത്ത് 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാവല്ലൂർ സ്വദേശി മുരുകനെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.
വ്യാഴാഴ്ചയാണ് പെൺകുട്ടിയെ മുരുകൻ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്.