പാക്കിസ്ഥാനിൽ വൻ സ്ഫോടനം; പത്ത് സൈനികർ കൊല്ലപ്പെട്ടു
Saturday, April 26, 2025 6:53 AM IST
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്ട്രോള് സഹായത്തോടെ ഐഇഡി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പാക് സൈനിക വക്താവ് പറഞ്ഞു.