പഹൽഗാം ഭീകരാക്രമണം; അടിയന്തര സാഹചര്യം നേരിടാൻ തയാറാകാൻ നിർദേശം
Saturday, April 26, 2025 6:45 AM IST
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി.
ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
അതേസമയം പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.