തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ തി​രു​വ​ന​ന്ത​പു​രം- ഡ​ല്‍​ഹി വി​മാ​നം റ​ദ്ദാ​ക്കി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​നം റ​ദ്ദാ​ക്കി​യ​തി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.50 -ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ന്‍​ജി​നീ​യ​റിം​ഗ് സം​ബ​ന്ധ​മാ​യ ത​ക​രാ​റാ​ണെ​ന്നാ​ണ് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രു​മ​ട​ക്കം 175 പേ​രു​ണ്ടാ​യി​രു​ന്നു.

യാ​ത്ര മു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ എ​ത്തി യാ​ത്ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. കു​റ​ച്ച് യാ​ത്ര​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ടി​ക്ക​റ്റ് റ​ദാ​ക്കി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്നാ​ണ് എ​യ​ര്‍​ഇ​ന്ത്യാ അ​ധി​കൃ​ത​ര്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തേ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.