ബ്രെവിസും ആയുഷും തിളങ്ങി; ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ
Friday, April 25, 2025 9:41 PM IST
ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിന് ഭേദപ്പെട്ട സ്കോർ. 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് ചെന്നൈ എടുത്തത്.
ചെന്നൈയ്ക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ഡിവാൾഡ് ബ്രെവിസ് തിളങ്ങി. 42 റൺസെടുത്ത ബ്രെവിസ് ആണ് സിഎസ്കെയുടെ ടോപ്സ്കോറർ. ഒരു ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ബ്രെവിസിന്റെ ഇന്നിംഗ്സ്.
ആയുഷ് മാത്രെ 30 റൺസും ദീപക് ഹുഡ 22 റൺസും രവീന്ദ്ര ജഡേജ 21 റൺസുമെടുത്തു. ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റുകൾ വീഴ്ത്തി. പാറ്റ് കമ്മിൻസും ജയദേവ് ഉനദ്കട്ടും രണ്ടു വിക്കറ്റ് വീതവും കമിന്ദു മെൻഡീസും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതവും എടുത്തു.