കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണമാല കവർന്നു
Friday, April 25, 2025 8:53 PM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണമാല കവർന്നു. കാട്ടാക്കട അഞ്ചുതെങ്ങിൻ മൂട് സ്വദേശി ലീലാകുമാരിയുടെ മാലയാണ് കവർച്ച ചെയ്തത്.
കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ എത്തിയതാണ് ലീലാകുമാരി. നാലേകാൽ പവന്റെ സ്വർണമാലയാണ് മോഷണം പോയത്.
ലീലാ കുമാരിയുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നതിനിടയിലുണ്ടായ തിരക്കിനിടെയാണ് മോഷണം നടന്നത്.