ട്രാക്കിൽ അറ്റകുറ്റപ്പണികൾ: 26ന് ട്രെയിനുകൾക്ക് റൂട്ട് മാറ്റം
Friday, April 25, 2025 8:28 PM IST
കൊല്ലം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 26ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി പോകുന്ന നാല് ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. 16319 തിരുവനന്തപുരം-ബംഗളുരു ഹംസഫർ എക്സ്പ്രസ്, 16629 തിരുവനന്തപുരം -മംഗളുരു മലബാർ എക്സ്പ്രസ്, 16347 തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ്, 16349 തിരുവനന്തപുരം മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ് എന്നിവയാണ് വഴി തിരിച്ച് വിടുന്നത്.
ഹംസഫർ എക്സ്പ്രസിന് ഈ ദിവസം ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും അധിക സ്റ്റോപ്പുണ്ടാകും. ഇത് കൂടാതെ മധുരയിൽ നിന്ന് 26 ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.
ഗുരുവായൂരിൽ നിന്ന് 27 ന് രാവിലെ പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.