ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം ബിജെപിക്ക്; രാജ ഇഖ്ബാൽ സിംഗ് മേയർ
Friday, April 25, 2025 7:32 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. ബിജെപിയുടെ രാജ ഇഖ്ബാൽ സിംഗ് ഡൽഹിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഡൽഹി കോർപറേഷൻ ഭരണവും ബിജെപിക്കായി.
കോൺഗ്രസ് സ്ഥാനാർഥി മൻദീപ് സിംഗ് പരാജയപ്പെടുത്തിയാണ് ഇഖ്ബാൽ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. എഎപി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും കോൺഗ്രസ് നാമമാത്രമായ സാന്നിധ്യത്തിലേക്ക് ചുരുങ്ങുകയും ചെയ്തതത് ബിജെപിക്ക് വൻ നേട്ടമായി.
250 സീറ്റുകളുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപിക്ക് ഇപ്പോൾ 117 കൗൺസിലർമാരുണ്ട്. 2022-ൽ ഇത് 104 ആയിരുന്നു. അതേസമയം ആം ആദ്മി പാർട്ടിയുടെ എണ്ണം 134 ൽ നിന്ന് 113 ആയി കുറഞ്ഞു. കോൺഗ്രസിന് എട്ട് സീറ്റുകൾ നേടാൻ കഴിഞ്ഞു.