ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു
Friday, April 25, 2025 7:01 PM IST
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ഫോർട്ട് കോച്ചി സ്വദേശിയായ വി.ബി. ബെന്നി (64) ആണ് മരിച്ചത്.
ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം കണ്ടെത്തിയത്. ഈസ്റ്റർ ദിനത്തിൽ റോഡരികിൽ നിർത്തിയിട്ട കാർ ഇയാൾ പിന്നീട് എടുത്തിരുന്നില്ല.
കാറിൽനിന്ന് ദുർഗന്ധം ഉയർന്നതോടെ പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.