പഹൽഗാം ആക്രമണം; ഭീകരർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് എം.വി. ഗോവിന്ദൻ
Friday, April 25, 2025 6:14 PM IST
തിരുവനന്തപുരം: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആ കാര്യത്തിൽ കേന്ദ്ര സർക്കാരിന് എല്ലാം പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഗോവിന്ദൻ പറഞ്ഞു.
"സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യം ഗൗരമുള്ളതാണ് എന്നാൽ ഇപ്പോൾ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ല. പിന്നീട് തീർച്ചയായും ചർച്ച ചെയ്യേണ്ടതാണ്.'- ഗോവിന്ദൻ പറഞ്ഞു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. ആരതിക്കെതിരായ സൈബർ ആക്രമണം മത നിരപേക്ഷതക്ക് അപമാനമാണെന്ന് ഗോവിന്ദൻ പറഞ്ഞു.