മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
Friday, April 25, 2025 5:26 PM IST
കാസർഗോഡ്: വീട്ടിൽ സൂക്ഷിച്ചിരുന്ന മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. ഉദുമ സ്വദേശിയായ മുഹമ്മദ് റാസിഖ് പി.എം. (29) ആണ് പിടിയിലായത്.
17.23 ഗ്രാം മെത്താംഫിറ്റമിൻ ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തു. സ്വന്തം വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസിന് ലഭിച്ച വിവരം.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായായിരുന്നു പരിശോധന.