അഞ്ചലിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസ്; മധ്യവയസ്കൻ അറസ്റ്റിൽ
Friday, April 25, 2025 5:20 PM IST
കൊല്ലം: അഞ്ചലിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കരുകോൺ തോട്ടുങ്കര സ്വദേശിയായ നാസർ (51) ആണ് പിടിയിലായത്.
പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം തുടർന്നതോടെ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ട്.