യുപിയിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ വിഷവാതകം ശ്വസിച്ച് അഞ്ചു മരണം
Friday, April 25, 2025 4:43 PM IST
ലക്നോ: ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ ഡ്രയറിൽനിന്ന് വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബറൈചിൽ രാജ്ഗർഹിയ റൈസ് മില്ലിലാണ് സംഭവം. ഡ്രയറിന് തീപിടിച്ചതോടെയാണ് പുകയുയർന്നതെന്നാണ് വിവരം.
ഡ്രയറിൽ നിന്ന് പുക ഉയർന്നതോടെ എന്താണ് സംഭവിച്ചതെന്ന് നോക്കാൻ എട്ട് ജീവനക്കാർ അടുത്തേക്ക് ചെല്ലുകയായിരുന്നു. തുടർന്ന് ഇവർ ബോധരഹിതരാകുകയായിരുന്നു.
മില്ലിൽ തീപിടിച്ചെന്നറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇതിൽ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്.