11.07 കോടിയുടെ ഹൈ മൈക്രോൺ എൽഎസ്ഡി ലായിനിയുമായി ഗോവയിൽ മലയാളി പിടിയിൽ
Friday, April 25, 2025 4:28 PM IST
പനജി: ഹൈ മൈക്രോൺ എൽഎസ്ഡി ലായിനിയുമായി ഗോവയിൽ മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി സമീർ (31) ആണ് അറസ്റ്റിലായത്.
110 ഗ്രാം തൂക്കം വരുന്ന ലായനിയാണ് കണ്ടെടുത്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ 11.07 കോടി രൂപ വിലവരുന്ന ഹൈ മൈക്രോൺ എൽഎസ്ഡി ലായിനിയാണ് ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തത്.
വാഗ ബീച്ചിന് സമീപം അഞ്ചുവർഷമായി ഇയാൾ ഗസ്റ്റ് ഹൗസ് നടത്തുകയാണ്. രഹസ്യവിവരത്തെത്തുടർന്ന് ഗോവ ആന്റി നാർകോട്ടിക്സ് സെൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.