കർണാടകയിൽ രണ്ട് മെഡിക്കൽ വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു
Friday, April 25, 2025 4:08 PM IST
ബംഗളൂരു: കർണാടകയിലെ ഗോകർണത്ത് രണ്ട് മെഡിക്കൽ വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു.തമിഴ്നാട് സ്വദേശികളായ കനിമൊഴി (23), ഹിന്ദുജ(23) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. തിരുച്ചിറപ്പള്ളിയിലുള്ള എസ്ആർഎം മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ച കനിമൊഴിയും ഹിന്ദുജയും.
സൂര്യാസ്തമയം കാണുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.