തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി
Friday, April 25, 2025 3:51 PM IST
തിരുവനന്തപുരം: വഞ്ചിയൂരുളള തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇ-മെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
ഡോഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ടാഴ്ച്ച മുന്‍പും കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം വന്നിരുന്നു. അന്ന് ഡോഗ് സ്ക്വാഡും പോലീസും വിശദമായി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
അതേദിവസം തന്നെ ആറ്റിങ്ങല്‍ കോടതിയിലും കൊല്ലം ജില്ലാ കോടതിയിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.