മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
Friday, April 25, 2025 3:42 PM IST
വയനാട്: മേപ്പാടിയിൽ വയോധികന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ആദ്യഘട്ടത്തിൽ കുങ്കിയാനകളെ വച്ച് ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തും. ഈ ശ്രമം വിഫലമായാൽ മയക്കുവെടി വച്ച് പിടികൂടാനാണ് ഉപാധികളോടെയുള്ള ഉത്തരവ്.
പൂളക്കൊല്ലി സ്വദേശി അറുമുഖൻ(71) ആണ് വ്യാഴാഴ്ച കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇയാളുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം സംസ്കാരം നടക്കും.