കു​വൈ​റ്റ് സി​റ്റി: സ​ൾ​ഫ​ർ ടാ​ങ്ക​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. കു​വൈ​റ്റി​ലെ അ​ബ്ദ​ലി റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് സ്വ​ദേ​ശി മ​ണ്ണു​ങ്ക​ൽ അ​നു​രാ​ജ് നാ​യ​ർ (51) ആ​ണ് മ​രി​ച്ച​ത്. ബെ​ഹ് ബെ​ഹാ​നി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ല​യാ​ളി​യാ​യ ബി​നു തോ​മ​സി​നും ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.