കുവൈറ്റിൽ വാഹനാപകടത്തിൽ മലയാളി അടക്കം രണ്ടുപേർ മരിച്ചു
Friday, April 25, 2025 3:28 PM IST
കുവൈറ്റ് സിറ്റി: സൾഫർ ടാങ്കറും വാനും കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കുവൈറ്റിലെ അബ്ദലി റോഡിലാണ് അപകടം ഉണ്ടായത്.
പത്തനംതിട്ട സീതത്തോട് സ്വദേശി മണ്ണുങ്കൽ അനുരാജ് നായർ (51) ആണ് മരിച്ചത്. ബെഹ് ബെഹാനി കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മലയാളിയായ ബിനു തോമസിനും തമിഴ്നാട് സ്വദേശി രാജ ബാലസുബ്രഹ്മണ്യത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്.