പഹൽഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ കൂടി രേഖാചിത്രം പുറത്തുവിട്ടു
Friday, April 25, 2025 8:48 AM IST
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്.
ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര് പാക്കിസ്ഥാനികളാണെന്നും സ്ഥിരീകരിച്ചിരുന്നു.
സംഘത്തിലുണ്ടായിരുന്ന ആദില്‍ തോക്കര്‍, അഹ്സാന് എന്നിവരാണ് കാഷ്മീര്‍ സ്വദേശികള്‍. അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവര്‍ പാക് സ്വദേശികളാണ്.
ഫാഷിം മൂസ എന്ന പാക്കിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയതെന്ന് സുരക്ഷാസേന അറിയിച്ചു.