കലിംഗ സൂപ്പർ കപ്പ്: ക്വാർട്ടർ ഫൈനൽ ലൈനപ്പായി
Friday, April 25, 2025 6:43 AM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ശനിയാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ചാമ്പ്യൻമാരായ മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും. വൈകുന്നേരം 4.30 നാണ് മത്സരം.
ശനിയാഴ്ച തന്നെ നടക്കുന്ന രണ്ടാം ക്വാർട്ടറിൽ എഫ്സി ഗോവ പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും. രാത്രി എട്ട് മണി മുതലാണ് മത്സരം. ഞായറാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിലെ മൂന്നാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സി ഇന്റർ കാശിയെ നേരിടും. വൈകുന്നരം 4.30 നാണ് മത്സരം.
ഞായറാഴ്ച രാത്രി എട്ടിന് നടക്കുന്ന ക്വാർട്ടർ ഫൈനലിലെ നാലാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ എതിരാളികൾ ജംക്ഷഡ്പുർ എഫ്സിയാണ്. എല്ലാം മത്സരങ്ങളും ഒഡീഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്റ്റേഡിയത്തിലാണ് നടക്കുക.