വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ
Friday, April 25, 2025 12:50 AM IST
തൃശൂര്‍: കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. തൃശൂര്‍ വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭു ആണ് എക്സൈസിന്റെ പിടിയിലായത്.
ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർഥികൾക്കും മറ്റും 500 രൂപക്കാണ് ചെറിയ പൊതി കഞ്ചാവ് ഇയാള്‍ വിൽപന നടത്തിയിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.