ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നോ​ർ​ത്ത് ഈ​സ്റ്റി​ന് വേ​ണ്ടി അ​ലാ​ദി​ൻ അ​ജാ​റി ഹാ​ട്രി​ക്ക് നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 18, 56, 90+2 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് താ​രം ഗോ​ളു​ക​ൾ നേ​ടി​യ​ത്. എം.​എ​സ്. ജി​തി​ൻ, നെ​സ്റ്റ​ർ അ​ൽ​ബെ​യ്ച്ച് . ഗു​ല്ല​ർ​മോ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ മ​റ്റ് ഗോ​ൾ സ്കോ​റ​ർ​മാ​ർ. ജി​തി​ൻ മൂ​ന്നാം മി​നി​റ്റി​ലും അ​ൽ​ബെ​യ്ച്ച് 42-ാം മി​നി​റ്റി​ലും ഗു​ല്ല​ർ​മോ 66ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ എ​തി​രാ​ളി​ക​ൾ.