ഇടുക്കി പുള്ളിക്കാനത്ത് കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു
Friday, April 25, 2025 12:00 AM IST
ഇടുക്കി: കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി പുള്ളിക്കാനത്താണ് അപകടമുണ്ടായത്.
വാഗമൺ ഡിസി കോളജിന്റെ ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടര്ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.
ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.