ഇ​ടു​ക്കി: കോ​ള​ജ് ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ടു​ക്കി പു​ള്ളി​ക്കാ​ന​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ഗ​മ​ൺ ഡി​സി കോ​ള​ജി​ന്‍റെ ബ​സാ​ണ് മ​റി​ഞ്ഞ​ത്. ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് ബ​സ് തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

ബ​സി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.