പഹല്‍ഗാം ഭീകരാക്രമണം; പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ആരംഭിച്ചു
Thursday, April 24, 2025 6:51 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവകക്ഷി യോഗം ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യോഗത്തിൽ വിവിധ പാർട്ടി നേതാക്കളോടു സംസാരിക്കും. സർവകക്ഷിയോഗം വിളിക്കണമെന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും.