മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
Thursday, April 24, 2025 4:22 PM IST
കോഴിക്കോട്: പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിൽ ആണ് സംഭവം.
കുറ്റിമാക്കാൽ സ്വദേശി അബ്ദുറഹ്മാൻ (76) ആണ് മരിച്ചത്. മുത്താമ്പി പുഴയിലാണ് ഇയാൾ ചാടിയത്. ഇന്ന് ഉച്ചയോടെ ബോട്ടിൽ പോയ വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്സ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയാണ് ഇയാൾ പുഴയിൽ ചാടിയത്.